കേരള വനിതാ കമിഷൻ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : 2024-25 സാമ്പത്തികവർഷത്തെ മേജർ/മൈനർ ഗവേഷണ പഠനങ്ങൾക്ക് ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും കേരള വനിതാ കമിഷൻ പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ വനിതാ കമ്മിഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ് (www.keralawomenscommission.gov.in).
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകൾ 2024 ഓഗസ്റ്റ് 30 വൈകുന്നേരം അഞ്ച് മണിക്കകം വനിതാ കമ്മിഷൻ്റെ ഓഫീസിൽ ലഭ്യമാക്കേണ്ടതും ഇതിൻ്റെ Softcopy ഇ-മെയിൽ ചെയ്യേണ്ടതുമാണ്.