തൃശൂരിൽ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

തൃശൂർ : തളിക്കുളത്ത് കടലിൽ വലയിടുന്നതിനിടെ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽ(52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.40 നാണ് സംഭവം. നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടയിലായിരുന്നു അപകടം. തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിലേക്കു കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.