ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി ഫൈനൽ കൺഫർമേഷൻ
ഫൈനൽ കൺഫർമേഷൻ നൽകുന്നതിന് ജൂലൈ 6, 7 തീയതികളിൽ അവസാന അവസരം ലഭിക്കും.

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കി ഓൺലൈനായി അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നൽകാതിരുന്ന അപേക്ഷകർക്ക് എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നൽകുന്നതിന് ജൂലൈ 6, 7 തീയതികളിൽ അവസാന അവസരം ലഭിക്കും. അപേക്ഷകർ അപേക്ഷാ നമ്പർ, രജിസ്‌ട്രേഷൻ ഐ.ഡി, പാസ്സ്‌വേർഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫൈനൽ കൺഫർമേഷൻ നൽകാം. കൂടുതൽ വിവരങ്ങൾ: 04712560363, 364, www.lbscentre.kerala.gov.in.