കോട്ടയം ജില്ലാ വാർത്തകൾ ...അറിയിപ്പുകൾ .....
*ആർ.ടി.ഒ യോഗം*
കോട്ടയം: റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂലൈ 19ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും. യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ നൽകണം.
(കെ.ഐ.ഒ.പി.ആർ. 1349/2024)
*ദർഘാസ് ക്ഷണിച്ചു*
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റ്സ് വിതരണം ചെയ്യുന്നതിന്
ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 19ന് രാവിലെ 11 വരെ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ 0481-2507866 (കെ.ഐ.ഒ.പി.ആർ. 1350/2024)
*തീയതി ദീർഘിപ്പിച്ചു*
കോട്ടയം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ ദീർഘിപ്പിച്ചു. യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്‌മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ്, കൗൺസലിംഗ് സൈക്കോളജി, എയർലൈൻ ആൻഡ്് എയർപോർട്ട് മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ്, ഫിറ്റ്‌നെസ്് ട്രെയിനിംഗ്, അക്യുപ്രഷർ ആൻഡ്് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ്് കാറ്ററിംഗ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, മാർഷ്യൽ ആർട്‌സ്, ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ, സംസ്‌കൃതം, ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി. വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, പി.ജി.ഡി.സി.എ. ട്രെയിനേഴ്സ് ട്രെയിനിംഗ്, മോണ്ടിസ്റ്റോറി, പെർഫോമിംഗ് ആർട്‌സ്-ഭരതനാട്യം. ക്ലാസിക്കൽ ആൻഡ്് കൊമേഴ്സ്യൽ ആർട്‌സ്, സംഗീത ഭൂഷണം, സോളാർ എനർജി ടെക്നോളജി, ആർട്ട് ആൻഡ്് ക്രാഫ്റ്റ്, ഫാഷൻ ഡിസൈനിംഗ്, അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്നോളജി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ നടത്തുന്നത്. ഡിപ്ലോമ കോഴ്സ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്, മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ഉയർന്ന പ്രായപരിധിയില്ല. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തെ എസ് .ആർ.സി ഓഫീസിൽനിന്നും ലഭിക്കും. ഫോൺ:0471-2325101, 8281114464