മൂവായിരത്തിന് മുകളിൽ സാരികൾ എനിക്കുണ്ട്... പക്ഷെ ഏറ്റവും പ്രിയം ശരണ്യയുടെ കല്യാണ സാരിയോട്'; സീമ ജി നായർ!
മൂവായിരത്തിന് മുകളിൽ സാരികൾ എനിക്കുണ്ട്... പക്ഷെ ഏറ്റവും പ്രിയം ശരണ്യയുടെ കല്യാണ സാരിയോട്'; സീമ ജി നായർ! മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി ആളുകൾക്കാണ് സീമ വീട് വെയ്ക്കാനും ചികിത്സയ്ക്കുമൊക്കെ സഹായം ഏർപ്പാടാക്കി കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സഹപ്രവർത്തകർക്കും എന്നും പ്രിയപ്പെട്ട ഈ സീമ ചേച്ചിയെ പറ്റി പറയാൻ വാക്കുകൾ ഏറെയാണ്. മുപ്പത്തിയേഴ് വർഷമായി സീമ അഭിനയരംഗത്തുണ്ട്. സീരിയലുകളിൽ സജീവമായ സീമയുടെ സാരി കലക്ഷന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂവായിരത്തിന് മുകളിൽ സാരികളാണ് സീമയ്ക്ക് സ്വന്തമായി ഉള്ളത്. അവയിൽ ഭൂരിഭാഗവും കയ്യിൽ നിന്നും കാശ് മുടക്കി സീരിയൽ കഥാപാത്രങ്ങൾക്ക് വേണ്ടി വാങ്ങിയിട്ടുള്ളത്. ഒട്ടുമിക്ക വീട്ടമ്മമാരും സീരിയൽ കാണുന്നത് തന്നെ അതിലെ അഭിനേതാക്കളുടെ വസ്ത്രങ്ങളും ആഭരണളും കാണാൻ വേണ്ടി കൂടിയാണ്. അതിനാൽ ഒരു സീരിയലിൽ ഉപയോഗിച്ച സാരികൾ മറ്റൊരു സീരിയലിന് ഉപയോഗിക്കാൻ സാധിക്കുകയില്ല. അങ്ങനെയാണ് ഇത്രയേറെ സാരികൾ സീമയുടെ അലമാരികളിൽ നിറഞ്ഞത്. സ്വന്തമായി മൂവായിരത്തിന് മുകളിൽ സാരികളുണ്ടെങ്കിലും സീമയ്ക്ക് പ്രിയം അന്തരിച്ച സിനിമാ-സീരിയൽ താരം ശരണ്യ ശശിയുടെ വിവാഹസാരിയാണ്. ശരണ്യയുടെ മരണശേഷം നടിയുടെ വിവാഹ സാരി സൂക്ഷിക്കാൻ ശരണ്യയുടെ അമ്മ ഏൽപ്പിച്ചത് സീമയേയാണ്.