പത്താം ക്ലാസ്സ് യോഗ്യത ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് സോഷ്യൽ ജസ്റ്റിസ്/ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പിഎസ്‌സി രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
തിരുവനന്തപുരം : പത്താം ക്ലാസ്സ് യോഗ്യത ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് സോഷ്യൽ ജസ്റ്റിസ്/ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.വനിതകൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:04/12/2024.ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.