എറണാകുളം ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള ഇന്നും നാളെയും
എറണാകുളം :ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാർ ജീവനക്കാര്‍ക്കായിസിവിൽ സര്‍വീസ് കായികമേള 2024 ഇന്നും നാളെയുമായി (നവംബര്‍ 29,30) നടത്തും. അത് ലറ്റിക്സ്, ക്യാരംസ്, കബഡി, ചെസ്, ഫുട്‌ബോള്‍, പവര്‍ലിഫ്റ്റിങ്, വോളിബോള്‍, ഷട്ടില്‍ ബാഡ്മിൻ്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ഗുസ്തി, ലോണ്‍ ടെന്നീസ് , നീന്തല്‍, ഖോ-ഖോ, യോഗ എന്നീ ഇനങ്ങളില്‍ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. വെയിറ്റ് ലിഫ്റ്റിംഗ്, ബാസ്ക്കറ്റ്ബോള്‍, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക് എന്നീ ഇനങ്ങള്‍ പുരുഷന്മാര്‍ക്ക് മാത്രമായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാർ ജീവനക്കാർ പേര്, ഔദ്യോഗിക മേല്‍വിലാസം, പെ൯ നമ്പര്‍, പങ്കെടുക്കേണ്ട ഇനങ്ങള്‍(അത് ലറ്റിക്സ് ഇനം തിരിച്ചെഴുതുക) മൊബൈല്‍ നമ്പർ, ഇമെയിൽ ഐഡിഎന്നിവ ഉള്‍പ്പെടുത്തി ഓഫീസ് മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം,രജിസ്ട്രേഷ൯ ഫീസ് 200/-(ഇരുന്നൂറ് രൂപ) എന്നിവ സഹിതം ഇന്ന് രാവിലെ 8 ന് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസില്‍എത്തണം.