ലെഫ്റ്റനന്റ് കേണല്‍(റിട്ട.) എം.കെ. സുരേന്ദ്രന്‍ അന്തരിച്ചു
അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം.
കണ്ണൂര്‍: ലെഫ്റ്റനന്റ് കേണല്‍(റിട്ട.) എം.കെ. സുരേന്ദ്രന്‍(62) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം. 18-ാമത്തെ വയസ്സില്‍ ഒരു സാധാരണ പട്ടാളക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയ എം.കെ. സുരേന്ദ്രന്‍ കണ്ണൂര്‍ ഡി.എസ്.സി. സെന്ററടക്കം വിവിധ മിലിട്ടറി യൂണിറ്റുകളില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഓപ്പറേഷന്‍ മേഘദൂത്, ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ രക്ഷക്, ഓപ്പറേഷന്‍ പരാക്രം, ഓപ്പറേഷന്‍ സുരക്ഷ എന്നിവയില്‍ പങ്കെടുത്തിരുന്നു. മാതൃഭൂമി ഡോട്‌കോമില്‍ 'ജീവിതം എന്ന തീക്കടല്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ ആത്മകഥ പംക്തിയായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് പുസ്തകമായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് വിയോഗം.ഭാര്യ: സുധാ സുരേന്ദ്രന്‍ (കോയ്യോട്), മക്കള്‍: ശ്രീരാഗ്(ന്യൂഡല്‍ഹി), ശ്രദ്ധ(ഇന്ത്യന്‍ എയര്‍ലൈന്‍സ്). മരുമക്കള്‍: വര്‍ഷ (വേങ്ങാട്), മേജര്‍ അനിരുദ്ധ് (ബെംഗളൂരു). സഹോദരങ്ങള്‍: പരേതനായ എം.കെ. രവീന്ദ്രന്‍, എം.കെ. രജനി, എം.കെ. സുരജ, എം.കെ. രഞ്ജിത്ത്, സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം പാളിയത്തുവളപ്പ് സമുദായ ശ്മശാനത്തില്‍.