സെക്യൂരിറ്റി ഗാർഡ് : താത്ക്കാലിക നിയമനം

മെയ് 28 ന് രാവിലെ 10.30 ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിൽ വച്ച് വാക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

May 20, 2024
സെക്യൂരിറ്റി ഗാർഡ് : താത്ക്കാലിക നിയമനം
security-guard-temporary-appointment

തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിനു കീഴിൽ പ്രവർത്തിയ്ക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 28 ന് രാവിലെ 10.30 ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിൽ വച്ച് വാക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുക.ഏഴാം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വർഗക്കാർക്കാണ് നിയമനം നൽകുക. മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. വിമുക്ത ഭടൻമാർ, ലൈറ്റ് /ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. 2024 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ ആയിരിക്കണം പ്രായം. 2024 ജൂൺ മുതൽ 2025 മാർച്ചു വരെയാണ് താത്ക്കാലികമായി നിയമിക്കുന്നതെന്ന് നെടുമങ്ങാട് ഐ റ്റി ഡി പി പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.