കേരളത്തില്‍ പലിശ കൊള്ളസംഘങ്ങള്‍ വരാതിരിക്കാന്‍ കാരണം സഹകരണ പ്രസ്ഥാനങ്ങള്‍ -മന്ത്രി മുഹമ്മദ് റിയാസ്

പലിശ കൊള്ളസംഘങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവരാന്‍ സാധിക്കാത്തത് സഹകരണ പ്രസ്ഥാനങ്ങള്‍ കാരണമാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് വില്യാപ്പള്ളി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ആ മേഖലയെ തകര്‍ക്കാനുള്ള താല്‍പര്യം പലിശസംഘങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കണ്ണിലെ കൃഷ്ണമണി പോലെ സഹകരണ പ്രസ്ഥാനത്തെ സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുമെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ വി എസ് വിജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലോക്കര്‍ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന നിര്‍വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള
ആദ്യ നിക്ഷേപം സ്വീകരിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് സഹകരണ സംഘം അസി. രജിസ്ട്രാര്‍ പി ഷിജു വിതരണം ചെയ്തു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കണ്ടിയില്‍ റഫീഖ്, ഒ എം ബാബു, വാര്‍ഡ് മെമ്പര്‍ വി മുരളി മാസ്റ്റര്‍, ടി പി ഗോപാലന്‍, എം ടി നാരായണന്‍ മാസ്റ്റര്‍, കെ എം ബാബു, ഇ സുരേഷ്, അഡ്വ. കെ ഷാജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.