മകരവിളക്ക്: ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്‌

കാനന പാതകൾ വഴി തീർഥാടകരുടെ വരവ്‌ വർധിച്ചതോടെ കരിമല ഗവ. ഡിസ്‌പെൻസറി ജനുവരി ഒന്നുമുതൽ ആരംഭിച്ചു.

Jan 7, 2025
മകരവിളക്ക്: ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്‌
sabarimala

ശബരിമല : മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്‌. കാനന പാതകൾ വഴി തീർഥാടകരുടെ വരവ്‌ വർധിച്ചതോടെ കരിമല ഗവ. ഡിസ്‌പെൻസറി ജനുവരി ഒന്നുമുതൽ ആരംഭിച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും റിസർവ്‌ ലിസ്റ്റ്‌ തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക്‌ കാലയളവിലേയ്‌ക്ക്‌ ആവശ്യമായ മരുന്നുകൾ, ബ്ലീച്ചിങ്‌ പൗഡർ ഉൾപ്പെടെയുള്ളവ പമ്പയിൽ എത്തിച്ചു. ആംബുലൻസ്‌ അടക്കമുള്ള മെഡിക്കൽ ടീമിന്റെ സേവനം ഹിൽടോപ്പ്‌, ഹിൽ ഡൗൺ, ഹെയർപിൻ വളവ്‌, ത്രിവേണി പെട്രോൾ പമ്പ്‌, ത്രിവേണി പാലം, കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡ്‌, ചക്കുപാലം, ചാലക്കയം, അട്ടത്തോട്‌, നെല്ലിമല, അയ്യൻമല, പഞ്ഞിപ്പാറ, ഇലവുങ്കൽ എന്നിവിടങ്ങളിൽ സജ്ജമാക്കും.
മകരവിളക്കിനോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 13 മുതൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 72 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. 0468 222 2642, 0468 222 8220 എന്നിവയാണ്‌ കൺട്രോൾ റൂം നമ്പരുകൾ. ഇപ്പോൾ നിലവിലുള്ള 25 ആംബുലൻസുകൾ കൂടാതെ 12 ആംബുലൻസുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്‌. തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ അകമ്പടിയായി പന്തളം മുതൽ പമ്പ വരെയും തിരിച്ചും ആംബുലൻ സ്‌ ഉൾപ്പെടെ ഒരു മെഡിക്കൽ ടീമിനെ നിയമിച്ചിട്ടുണ്ട്‌. തിരുവാഭരണ ഘോഷയാത്ര കടന്ന്‌ പോകുന്ന ദിവസങ്ങളിൽ ആ പാതകളിൽ ഉള്ള ആശുപത്രികളിൽ എല്ലാ വിഭാഗം ജീവനക്കാർ ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തന സജ്ജമാകും. ശബരിമലയിൽ ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികൾക്ക്‌ പമ്പ കൺട്രോൾ റൂമിൽ 04735 203 232 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്‌.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.