കനത്ത മഴ : കണ്ണൂരില്‍ ഇറങ്ങേണ്ട വിമാനം കൊച്ചിയില്‍ ഇറക്കി

കൊച്ചി : കനത്ത മഴയെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കാൻ പറ്റാതിരുന്ന വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. പുലർച്ചെ കുവൈറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയാണ്. കണ്ണൂരിൽ കാലാവസ്ഥ മെച്ചപ്പെടുന്പോൾ അവിടേക്ക് പോകുമെന്നാണ് വിവരം.