ബാലസഭാ ശുചിത്വോത്സവം കുട്ടികൾക്കായി പ്രബന്ധ മത്സരം
കുടുംബശ്രീയുടെ ബാലസഭാ ശുചിത്വോത്സവം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. മാലിന്യ മുക്ത നവ കേരളം പ്രശ്നങ്ങളും സാധ്യതകളും എന്നതാണ് വിഷയം.
കുടുംബശ്രീയുടെ ബാലസഭാ ശുചിത്വോത്സവം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. മാലിന്യ മുക്ത നവ കേരളം പ്രശ്നങ്ങളും സാധ്യതകളും എന്നതാണ് വിഷയം.
മികച്ച പ്രബന്ധം കുടുംബശ്രീ നവംബറിൽ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടിയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
ഇതിന് മുന്നോടിയായി ബാലസഭാ (ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറി) കുട്ടികൾക്കായി ജില്ലാതലത്തിൽ സെമിനാർ മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ സ്‌കൂൾ വഴി ജില്ലാ മിഷൻ ഓഫീസിൽ ജൂലൈ 25 ന് 5 മണിക്ക് മുൻപ് അപേക്ഷയും പ്രബന്ധവും സമർപ്പിക്കണം.ജില്ലാ തലത്തിൽ ആഗസ്റ്റ് മൂന്ന് , നാല് തീയതികളിൽ സെമിനാർ സംഘടിപ്പിക്കും. ഇതിൽ നിന്നും മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന 10 കുട്ടികൾക്ക് സംസ്ഥാന തല ശില്പശാലയിൽ പങ്കെടുക്കാം.
സംസ്ഥാന തല മത്സരത്തിൽ ഒന്ന് മുതൽ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് യഥാക്രമം 10000, 8000, 6000, 4000 , 2000 രൂപ സമ്മാനമായി ലഭിക്കും. ഫോൺ
0497 270 2080 .