വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്
പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് ,അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷന്മാർ), സെയിൽസ് മാനേജർ (പുരുഷന്മാർ), ടെലികോളർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സ്ത്രീകൾ), ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), അസിസ്റ്റൻറ് ബിസിനസ്സ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലേക്ക് ജൂലൈ നാലിന് അഭിമുഖം നടത്തുന്നു. രാവിലെ 10 മുതലാണ് അഭിമുഖം.
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത :ബിരുദം/പ്ലസ് ടു ഫ്രഷേഴ്സ് /പ്രവൃത്തിപരിചയം
സെയിൽസ് മാനേജർ
യോഗ്യത : ബിരുദം/എംബിഎ
ടെലി കോളർ , ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം/പ്ലസ് ടു
ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് , അസിസ്റ്റൻറ് ബിസിനസ് മാനേജർ
യോഗ്യത: ബിരുദം
പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് ,അഭിമുഖത്തിൽ
പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220