ജല്‍ ജീവന് മിഷന് ലാബുകളില്‍ നിയമനം
മലപ്പുറം ജില്ലയിൽ കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന് കീഴിലുള്ള ജല്‍ ജീവന് മിഷന് ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ തസ്തികകളില്‍ പ്രതിമാസ വേതന വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ തസ്തികയിലേക്ക് എന്‍.എ.ബി.എല്‍ മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, ഐ.എസ്.ഒ പരിശീലന സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. 45 വയസ്സാണ് പരമാവധി പ്രായം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് മഞ്ചേരിയിലുള്ള ക്വാളിറ്റി കണ്ട്രോള് ജില്ലാ ലാബില്‍ നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2374570.


