പുതുപ്പള്ളിക്കാരുടെ പ്രിയങ്കരനായിരുന്ന പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു
ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു.
കോട്ടയം: പുതുപ്പള്ളിക്കാരുടെ പ്രിയങ്കരനായിരുന്ന പുതുപ്പള്ളി അർജുനൻ എന്ന ആന ചെരിഞ്ഞു. ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു.ക്രെയിനുപയോഗിച്ച് ആനയെ ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആന ചരിയുകയായിരുന്നു.എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയ്ക്ക് 40 വയസു പ്രായമുണ്ട്. ആസമിൽ നിന്നാണ് പുതുപ്പള്ളി അർജുനനെ കേരളത്തിലെത്തിച്ചത്.