ഓണക്കാലത്ത് പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കാൻ മിൽമ
ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും.
തിരുവനന്തപുരം: ഓണക്കാലത്ത് പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കാൻ മിൽമ തിരുവനന്തപുരം മേഖലാ ഭരണസമിതി തീരുമാനിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും.രണ്ട് രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്ന് ചെയര്മാന് മണി വിശ്വനാഥ് പറഞ്ഞു. ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന ഏഴ് രൂപയില്‍ അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക് നൽകണം. രണ്ട് രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം.2024 ജൂലൈയില്‍ സംഘങ്ങള്‍ യൂണിയന് നല്കിയ പാലളവിന് ആനുപാതികമായി ഓഗസ്റ്റ് മാസത്തിലെ പാല് വിലയോടൊപ്പമായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ച ഇന്‍സെന്റീവ് നല്‍കുക.
ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ഒരു ലിറ്ററിന് 53.76 രൂപയായി വര്‍ധിക്കും. പുതിയ തീരുമാനം നടപ്പാവുന്നതോടെ 6.40 കോടി രൂപയുടെ അധിക ചെലവാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് പ്രതീക്ഷിക്കുന്നത്.