നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം

Jan 20, 2026
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ ഏജൻസി സെക്യൂരിറ്റിയായി സമർപ്പിച്ചിട്ടുള്ള കാലാവധി പൂർത്തിയായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (1981-1997 കാലഘട്ടത്തിലെ) ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്ന് ജനുവരി 30ന് മുമ്പായി ബന്ധപ്പെട്ട ഏജന്റുമാരോ അനന്തരാവകാശികളോ ആവശ്യമായ രേഖകൾ സഹിതം ഹാജരായി കൈപ്പറ്റണം. അവകാശികൾ ഇല്ലാത്ത ഏജൻസി സെക്യൂരിറ്റിയായി സമർപ്പിച്ചിട്ടുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2478731, 8547454534.