ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ 324 അപ്രന്റിസ്
ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷമാണ് പരിശീലനം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഹൈദരാബാദിലെ ഏവിയോണിക്‌സ് ഡിവിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 324 പേര്‍ക്കാണ് അവസരം. ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷമാണ് പരിശീലനം.
വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃത സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
- ഐ.ടി.ഐ. അപ്രന്റിസ്: ഒഴിവ്-200 (ഇലക്ട്രോണിക്‌സ് മെക്കാനിക്-55, ഫിറ്റര്‍-35, ഇലക്ട്രീഷ്യന്‍-25, മെഷീനിസ്റ്റ്-8, ടര്‍ണര്‍-6, വെല്‍ഡര്‍-3, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി.-2, കോപ്പാ-55, പ്ലംബര്‍-2, പെയിന്റര്‍-5, ഡീസല്‍ മെക്കാനിക്-1, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്-1, ഡ്രോട്ട്സ്മാന്‍ സിവില്‍-1, ഡ്രോട്ട്സ്മാന്‍ മെക്കാനിക്കല്‍-1). യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി). www.apprenticeshipindia.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. വാക് ഇന്‍ തീയതി: മേയ് 20, 21, 22 (വിഷയം തിരിച്ചുള്ള വാക് ഇന്‍ തീയതിക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).
- എന്‍ജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്-64 (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-30, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-15, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-10, സിവില്‍ എന്‍ജിനീയറിങ്-2, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-5, ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്-2). യോഗ്യത: ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ ബിരുദം. വാക് ഇന്‍ തീയതി: മേയ് 23.
- ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്: ഒഴിവ്-35 (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-15, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-6, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-5, സിവില്‍ എന്‍ജിനീയറിങ്-1, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-4, കൊമേഴ്സ്യല്‍ ആന്‍ഡ് കംപ്യൂട്ടര്‍ പ്രാക്ടീസ്-2, ഫാര്‍മസി-1, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍-1). യോഗ്യത: ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ നേടിയ ഡിപ്ലോമ. വാക് ഇന്‍ തീയതി: മേയ് 24.
- ജനറല്‍ സ്ട്രീം ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്-25 (ബി.കോം-10, ബി.എസ്സി.ഇലക്ട്രോണിക്‌സ്-10, ബി.എസ്സി. കെമിസ്ട്രി-1, ബി.എസ്സി. കംപ്യൂട്ടേഴ്സ്-4). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം. വാക് ഇന്‍ തീയതി: മേയ് 24.ബിരുദം/ ഡിപ്ലോമക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ യോഗ്യത നേടിയവരായിരിക്കണം. മുന്‍പ് മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്തവരോ നിലവില്‍ ചെയ്യുന്നവരോ ഇതേ വിഷയത്തില്‍ അപ്രന്റിസ്ഷിപ്പിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
വെബ്‌സൈറ്റ്: https://hal-india.co.in