സഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1680 ഒഴിവ്
ആകെ 1680 ഒഴിവുണ്ട്. ഇതില്‍ 1426 ഒഴിവ് നഴ്സിങ് ഓഫീസറുടേതാണ്
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1680 ഒഴിവുണ്ട്. ഇതില്‍ 1426 ഒഴിവ് നഴ്സിങ് ഓഫീസറുടേതാണ്. വിശദമായ വിജ്ഞാപനം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.
- നഴ്സിങ് ഓഫീസര്‍: ഒഴിവ്-1426. യോഗ്യത: ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്സി. നഴ്സിങ്. അല്ലെങ്കില്‍ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ്വൈഫറിയില്‍ ഡിപ്ലോമയും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷകര്‍ക്ക് സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ശമ്പളസ്‌കെയില്‍: ലെവല്‍-7. പ്രായം: 40 കവിയരുത്.
- സ്റ്റെനോഗ്രാഫര്‍: ഒഴിവ്-84. യോഗ്യത: ബിരുദം, മിനിറ്റില്‍ 30 വാക്ക് ഹിന്ദി/ ഇംഗ്ലീഷ് സ്റ്റെനോഗ്രഫി സ്പീഡ്, മിനിറ്റില്‍ 25 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിജ്ഞാനം. ശമ്പളസ്‌കെയില്‍: ലെവല്‍-4. പ്രായം: 40 കവിയരുത്.
- സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ഒഴിവ്-80. യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പ്രാവീണ്യവും സര്‍ക്കാര്‍/ സ്വയംഭരണ/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളസ്‌കെയില്‍: ലെവല്‍-4. പ്രായം: 40 കവിയരുത്.
- ടെക്നീഷ്യന്‍ ഡയാലിസിസ്: ഒഴിവ്-37. യോഗ്യത: ഡയാലിസിസ് ടെക്നോളജിയില്‍ ബി.എസ്സി. അല്ലെങ്കില്‍ ബി.എസ്സി.യും ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമയും. 20 ഡയാലിസിസ് യൂണിറ്റുള്ള ആശുപത്രിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളസ്‌കെയില്‍: ലെവല്‍-5. പ്രായം: 40 കവിയരുത്.
- മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ്: ഒഴിവ്-21. യോഗ്യത: മെഡിക്കല്‍ ലാബ് ടെക്നോളജിയിലോ മെഡിക്കല്‍ ലാബ് സയന്‍സിലോ ബിരുദവും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളസ്‌കെയില്‍: ലെവല്‍-6. പ്രായം: 40 കവിയരുത്.
- മറ്റ് തസ്തികകളും ഒഴിവും: ജൂനിയര്‍ എന്‍ജിനീയര്‍ (ടെലികോം)-1, റിസെപ്ഷനിസ്റ്റ്-19, പെര്‍ഫ്യൂഷനിസ്റ്റ്-5, ടെക്നീഷ്യന്‍ (റേഡിയോളജി)-15, ടെക്നീഷ്യന്‍ (റേഡിയോതെറാപ്പി)-8, ടെക്നിക്കല്‍ അസിസ്റ്റന്റ് (ന്യൂറോ ഒട്ടോളജി)-3, ജൂനിയര്‍ ഫിസിയോതെറാപിസ്റ്റ്-3, ജൂനിയര്‍ ഒക്യുപേഷണല്‍ തെറാപിസ്റ്റ്-3, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ്-7, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-ക8.
അപേക്ഷാഫീസ്: 1180 രൂപ (ജി.എസ്.ടി. ഉള്‍പ്പെടെ). ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, സ്‌കില്‍/ ടെക്നിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. പരീക്ഷ വിവിധ കേന്ദ്രങ്ങളിലായിരിക്കും നടക്കുക. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍. സംവരണം ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.sgpgims.org.in ല്‍ ലഭിക്കും.