ഡൽഹിയിൽ കനത്തമഴ തുടരുന്നു ; മൂന്നു മരണം
ഇന്നലെ പെയ്ത കനത്ത മഴയിൽ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്

ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹിയിൽ മൂന്നു മരണം സ്ഥിരീകരിച്ചു. ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഇന്നലെ പെയ്ത കനത്ത മഴയിൽ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് അധികൃതർ പറഞ്ഞു. ഇന്നും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.വസന്ത് കുഞ്ചിൽ മതിലിടഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഡൽഹി വിമാനത്താവളത്തിൽ തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്.