അറ്റകുറ്റപ്പണി :പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാഗമായി പാസ്‌പോർട്ട് സേവാ പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

Aug 29, 2024
അറ്റകുറ്റപ്പണി  :പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
passport

ന്യൂഡൽഹി : പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്‌പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാ​ഗമായാണ് നടപടി.ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്‌മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ‍ വ്യക്തമാക്കി.

പതിവ് നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് സൈറ്റ് പ്രവർത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.