മൂന്ന് എഎസ്‌പിമാർക്കും 24 ഡിവൈഎസ്‌പിമാർക്കും സ്ഥലംമാറ്റം

തോംസൺ കെ പി യെ എറണാകുളം കോൺട്രോൾറൂമിൽനിന്നും ഒല്ലൂർ സബ് ഡിവിഷനിൽ നിയമിച്ചു .

Feb 6, 2026
മൂന്ന് എഎസ്‌പിമാർക്കും 24 ഡിവൈഎസ്‌പിമാർക്കും സ്ഥലംമാറ്റം
police transafer new

തിരുവനന്തപുരം: പൊലീസിലെ മൂന്ന് എഎസ്പിമാർക്കും 24 ഡിവൈഎസ്‌പിമാർക്കും സ്ഥലംമാറ്റം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ഇൻസ്പെക്ടർമാരെ ഡിവൈഎസ്‌പിമാരാക്കി സ്ഥാനക്കയറ്റം നൽകി. തൃശൂർ ക്രൈംബ്രാഞ്ച് ഒന്ന് എഎസ്‌പി വി കെ രാജുവിനെ എറണാകുളം റൂറൽ എഎസ്‌പിയായി നിയമിച്ചു. എറണാകുളം റൂറൽ അഡീഷണൽ എഎസ്‌പി ടി ബി വിജയനെ പത്തനംതിട്ട എഎസ്‌പിയായും പത്തനംതിട്ട എഎസ്‌പി പി വി ബേബിയെ തൃശൂർ സിറ്റി എഎസ്‌പിയായും നിയമിച്ചു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്തിന് സ്ഥാനക്കയറ്റം നൽകി കൊച്ചി സിറ്റി കൺട്രോൾ റൂം ഡിവൈഎസ്‌പിയായി നിയമിച്ചു. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് 2 ഇൻസ്പെക്ടർ എസ് എം പ്രദീപ് കുമാറിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് ഡിവൈഎസ്‌പിയായി നിയമിച്ചു. സിബിഐ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ഇൻസ്പെക്ടർ എൻ ബിജുവിനെ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് 2 ഡിവൈഎസ്‌പിയായി നിയമിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.