DDU-GKY സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
DDU-GKY സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന DDU-GKY എന്ന നൈപുണ്യ വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമ വികസനത്തിന്റെ ഭാഗമായി ഗ്രാമീണ തലങ്ങളിലുള്ള 19 നും 30 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളെ ( സ്ത്രീകൾക്ക് മാത്രം) കണ്ടെത്തി തൊഴിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ചേർന്നു പഠിക്കുന്നവർക്കുള്ള ഫീസ്, താമസം,ഭക്ഷണം, യൂണിഫോം എന്നിവ പൂർണമായും സൗജന്യമായിരിക്കും. മൂന്നുമാസമാണ് കോഴ്സ് ദൈർഘ്യം തുടർന്ന് മിനിമം ഏഴുമാസം ശമ്പളത്തോട് കൂടി തൊഴിൽ ചെയ്തു കൊള്ളാമെന്ന് ഉറപ്പുള്ളവർ മാത്രം ഈ കോഴ്സിലേക്ക് അഡ്മിഷൻ എടുത്താൽ മതിയാകും. *കോഴ്സുകൾ*:- 1. *ഗസ്റ്റ് സർവീസ് അസോസിയേറ്റ് ( ഫുഡ് & ബിവറേജ് )* പ്രായം : 20 മുതൽ 30 വരെ. യോഗ്യത: എസ്.എസ്.എൽ.സി (മിനിമം) 2. *ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ട്രെയിനിങ് (നഴ്സിംഗ് അസിസ്റ്റന്റ്)* പ്രായം: 19 മുതൽ 30 വരെ യോഗ്യത:എസ്.എസ്.എൽ.സി (മിനിമം) അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്.???????????????? https://chat.whatsapp.com/H9uMRIf7dRS2zsinXx8CrJ *കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: കോഴ്സ് ഡയറക്ടർ : 9745123422, 7025123422*


