റാഷിദ് പൂമാടം ലോക കേരള സഭ അംഗം
ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ മാധ്യമപ്രവർത്തകനും കാസർഗോഡ് ജിലയയിലെ നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാഷിദ് പൂമാടത്തെ തിരഞ്ഞെടുത്തു. അബുദാബിയിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു. അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ ജനറൽ സെക്രട്ടറിയാണ്. യു.എ.ഇ സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദീർഘകാലമായി പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹത്തിനുള്ള അംഗീകാരം കൂടിയാണ് ഈ സഭാംഗത്വം. 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോള സംഗമത്തിൽ, അബുദാബിയിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും നവകേരള നിർമ്മിതിക്കായുള്ള നിർദ്ദേശങ്ങളും അദ്ദേഹം സമർപ്പിക്കും.


