ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കാനുള്ള 11 (1 ) വിജ്ഞ്ജാപനം പുറപ്പെടുവിച്ചു ,
2570 ഏക്കർ ഭൂമി ഏറ്റെടുക്കും

എരുമേലി :ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കാനുള്ള 11 (1 ) വിജ്ഞ്ജാപനം ഇറങ്ങി .ഇതനുസരിച്ചു പട്ടികയിലുള്ള 444 ഭൂമുടമകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടീസ് റവന്യു വകുപ്പ് കൈമാറും .വിജ്ഞാപനത്തിൽ ഏറ്റെടുക്കുന്ന ഭൂമിയുടമകളുടെ പേരും സർവേ നമ്പറും വിസ്തീർണവും ഉൾപ്പെടുത്തിയിട്ടുണ്ട് .
എരുമേലി തെക്ക് വില്ലേജിലെ 369 ഭൂ ഉടമകളുടെയും മണിമല വില്ലേജിലെ 75 ഭൂ ഉടമകളുടെയും ഉൾപ്പെടെ 1001.873 ഹക്ടർ (2570 ഏക്കർ ) ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത് .
ഇതിൽ ഗോസ്പൽ ഫോർ ഏഷ്യ കാഞ്ഞിരപ്പള്ളി തഹസിൽദാരുടെ -
(എൽ.ആർ) 25.10.2024 ലെ H5 – 44561/2022 ആം നമ്പർ ഉത്തരവ് പ്രകാരം സർക്കാർ ഉടമസ്ഥാവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് പാലാ സബ് കോടതിയിൽ ഓ എസ് 72/2019 ആം നമ്പറായി സിവിൽ കേസ് നിലവിലുണ്ട് .
സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഉർജ്ജിതമാക്കിയിരിക്കുകയാണ് റവന്യു വകുപ്പ് .ഉടമകൾക്ക് 60 ദിവസം വരെ നടപടികളിൽ ആക്ഷേപം അറിയിക്കാം .സ്പെഷ്യൽ തഹസിൽദാരെ ഇതിനയിച്ചുമതലപ്പെടുത്തി .സ്ഥലം അളന്നു തിട്ടപ്പെടുത്തിയശേഷം റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തിന്റെ മൂല്യം തിട്ടപ്പെടുത്തും .ഒരുവർഷത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ ജോലികൾ പൂർത്തിയാക്കണമെന്നാണ് 11 (1 ) വിജ്ഞ്ജാപനത്തിൽ ഉള്ളത് .