പി.എസ്​.സി അറിയിപ്പ്

സ്റ്റോ​ർ കീ​പ്പ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാൻ അവ​സ​രം

May 7, 2024
പി.എസ്​.സി അറിയിപ്പ്
psc-notification

സ്റ്റോ​ർ കീ​പ്പ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാൻ അവ​സ​രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ സ്റ്റോ​ർ കീ​പ്പ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 259/2023) ത​സ്​​തി​ക​യു​ടെ തി​രു​ത്ത​ൽ വി​ജ്ഞാ​പ​ന പ്ര​കാ​രം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ യോ​ഗ്യ​രാ​യ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മേ​യ്​ 13 വ​രെ അ​പേ​ക്ഷി​ക്കാം

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ.​പി സ്​​കൂ​ൾ ടീ​ച്ച​ർ (മ​ല​യാ​ളം മീ​ഡി​യം) (ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന) (കാ​റ്റ​ഗ​റി ന​മ്പ​ർ 591/2023) ത​സ്​​തി​ക​യി​ലേ​ക്ക് മേ​യ്​ 17ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ​വെ​ച്ച് അ​ഭി​മു​ഖം ന​ട​ത്തും.

പ്ര​മാ​ണ​പ​രി​ശോ​ധ​ന

കേ​ര​ള വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ-​വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ (ജൂ​നി​യ​ർ)- ജ​ന​റ​ൽ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 32/2023) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ​വെ​ച്ച് പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2546294.

ഒ.​എം.​ആ​ർ പ​രീ​ക്ഷ

കാ​വ​ടി, എ​ൽ.​ജി.​എ​സ്​ (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം), വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ.​ജി.​എ​സ്​ (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം), ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 101/2023, 448/2023, 451/2023, 481/2023) തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക് 14ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്​​മാ​ൻ-​മോ​ൾ​ഡി​ങ്/​ഫൗ​ണ്ട​റി (കാ​റ്റ​ഗ​റി ന​മ്പ​ർ 424/2023) ത​സ്​​തി​ക​യി​ലേ​ക്ക് 17ന് ​രാ​വി​ലെ 10.00 മു​ത​ൽ ഉ​ച്ച​ക്ക്​ 12.00 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.