പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ കാസർഗോഡ് പള്ളിക്കരയിൽ വെച്ച് അപകടത്തിൽ പെട്ടു. അദ്ദേഹം സഞ്ചരിച്ച വാഹനം മുന്നിലുള്ള പോലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിലെ മുൻവശം പൂർണമായും തകർന്നു.ആർക്കും പരിക്കില്ല.വൈകിട്ട് 5 30 യാണ് അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തിൽ അദ്ദേഹം യാത്ര തുടർന്നു.