ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാമത്തെ സ്വർണ്ണ മെഡൽ

Sep 29, 2026
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്  രണ്ടാമത്തെ സ്വർണ്ണ മെഡൽ

2026 ലെ ഏഷ്യന്‍ ഗെയിംസിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യക്കായി സുരുചി സിംഗും കമല്‍ജിത്തും ചേര്‍ന്ന് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ ആകെ 484.6 പോയിന്റ് നേടിയാണ് ഈ ഇന്ത്യന്‍ ജോഡി പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. റെക്കോര്‍ഡ് വിജയം: ഫൈനലില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. 484.6 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയാണ് ഇവര്‍ സ്വര്‍ണം ഉറപ്പിച്ചത്. 478.0 പോയിന്റ് നേടിയ ദക്ഷിണ കൊറിയയുടെ സുഹ്യോന്‍ ഹോങ് – ഗാഉന്‍ ചു കൂട്ടുകെട്ട് രണ്ടാമതെത്തി. 415.8 പോയിന്റോടെ ഇറാന്‍ വെങ്കല മെഡല്‍ നേടി. ഇന്ത്യയുടെ രണ്ടാം സ്വര്‍ണം: ഈ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ മെഡലാണിത്. നേരത്തെ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ കിരീടം നിലനിര്‍ത്തി ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടിയിരുന്നു.