ഇൻ്റർനാഷണൽ മാസ്റ്റേർസ് മീറ്റിൽ നീലേശ്വരം സ്വദേശിക്ക് സ്വർണ്ണം

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ നടന്ന ഇൻ്റർനാഷണൽ മാസ്റ്റേർസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 60 വയസ്സിന് മുകളിലുള്ളവർക്കുള്ള 100 മീറ്റർ ഹാർഡിൽസിലും 300 മീറ്റർ ഹാർഡിൽസിലും കാസർഗോഡ് ജില്ലയിലെ നീലേശ്വരം പള്ളിക്കര സ്വദേശി കെ. വിശ്വനാഥന് സ്വർണ്ണ മെഡൽ . തുടർച്ചയായി കഴിഞ്ഞ വർഷങ്ങളിൽ മാസ്റ്റേർസ് അത്‌ലറ്റിക് മീറ്റുകളിൽ മത്സരിച്ച് സ്വർണ്ണം നേടുന്ന വിശ്വനാഥൻ റിട്ട.പോലീസ് സബ് ഇൻസ്പെക്ടറാണ്.