രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാൻ പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി. സംഘടന ചുമതലയുള്ള എ. ഐ. സി. സി സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രമേയം പാസാക്കിയ വിവരം അറിയിച്ചത്. പ്രമേയത്തെ പ്രവർത്തക സമിതിയിൽ എല്ലാവരും അനുകൂലിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ രാഹുലാണെന്നും വേണുഗോപാൽ കൂട്ടി ചേർത്തു.