തൃശൂർ പോലീസ് അക്കാദമിയില്‍ എസ്ഐ തൂങ്ങിമരിച്ച നിലയില്‍
അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്

തൃശൂര്‍: രാമവർമപുരം പോലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു.
മാടായിക്കോണം സ്വദേശിയായ ജിമ്മി ജോർജിനെ ക്വാര്‍ട്ടേഴ്സിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കേരളാ പോലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ് ഇദ്ദേഹം.