മലപ്പുറത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ബെെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്

മലപ്പുറം : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ടത്താണിയിൽ ബെെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെയും രണ്ടത്താണിയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനവ്വറിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും