മലക്കപ്പാറയിൽ കാട്ടുപോത്ത് ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
ഞായറാഴ്ച വൈകിട്ട 7ഓടെയാണ് സഞ്ജയെ കാട്ടുപോത്ത് ആക്രമിച്ചത്. സഞ്ജയ് ഉൾപ്പെടെ നാല് പേർ മലക്കപ്പാറ മേഖലയിലൂടെ നടന്ന വരുമ്പോഴായിരുന്നു ആക്രമണം

മലക്കപ്പാറ : മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട 7ഓടെയാണ് സഞ്ജയെ കാട്ടുപോത്ത് ആക്രമിച്ചത്. സഞ്ജയ് ഉൾപ്പെടെ നാല് പേർ മലക്കപ്പാറ മേഖലയിലൂടെ നടന്ന വരുമ്പോഴായിരുന്നു ആക്രമണം. തുടർന്ന തമിഴ്നാട് വാൽപ്പാഫയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയായിരുന്നു മരണം. സഞ്ജയ് തോട്ടം തൊഴിലാളി ആയിരുന്നു. മൃതദേഹം നാട്ടിലേക്കെത്തിക്കാനുളഅള നടപടികൾ സ്വീകരിക്കുകയാണ്.