എം ആര്‍ എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് - 9496070387, ഇരിട്ടി - 9496070388, തളിപ്പറമ്പ് - 9496070401, പേരാവൂര്‍ - 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ - 0497 2700357, എം.ആര്‍.എസ് പട്ടുവം - 04602 203020