പകൽ വീട് തുറന്നു പ്രവർത്തിക്കുക. ആവശ്യവുമായി സീനിയർ സിറ്റിസൻസ് ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖല കൺവെൻഷൻ

തിരൂർ :മുനിസിപ്പാലിറ്റി യുടെ നിയന്ത്രണത്തിൽ വയോജനങ്ങൾക്ക് വേണ്ടി നിർമിച്ചു ഉദ്ഘാടനം കഴിഞ്ഞു പിന്നീട് പൂട്ടി കിടക്കുന്ന പകൽ വീട് അടിയന്തിരമായി തുറന്നു പ്രവർത്തിക്കണമെന്ന് സീനിയർ സിറ്റിസൻസ് ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.
മേഖല പ്രസിഡന്റ് ജി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ശിവരാമൻ ഉദ്ഘാടനം ചെയ്‌തു. സിപിഐഎം ഏരിയ സെക്രട്ടറി ഷാജി, പി പി ലക്ഷ്മണൻ, പിമ്പുറത് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 25ന് വണ്ടൂരിൽ വെച്ച് നടക്കുന്ന ജില്ലാ കൺവെൻഷനിൽ 25പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. മേഖല സെക്രട്ടറി ഭാസി സ്വാഗതവും ജോയിൻ സെക്രട്ടറി സൈദലവി മാസ്റ്റർ നന്ദിയും പറഞ്ഞു.