ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് നാളെ (11) രാവിലെ ചുമതലയേല്ക്കും
കണ്ണൂര് സ്വദേശിയാണ്

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് നാളെ (11) രാവിലെ ചുമതലയേല്ക്കും. കണ്ണൂര് സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല് സെക്രട്ടറിയായി വി. വിഗ്‌നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്. സുവോളജിയില് പി എച്ച് ഡി ബിരുദധാരിയാണ് ഡോ. ദിനേശന് ചെറുവാട്ട്. ഫിഷറീസ് വകുപ്പില് കാല് നൂറ്റാണ്ടോളം പ്രവര്ത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്, ഡെപ്യൂട്ടി ഡയറക്ടര്, ജോയിന്റ് ഡയറക്ടര്, അഡീഷണല് ഡയറക്ടര് എന്നീ ചുമതലകള് വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ബയോഡൈവേഴ്‌സിറ്റി ബോര്ഡ് മെമ്പര് സെക്രട്ടറി, അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്, വാട്ടര് അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടര്, കേരള കോസ്റ്റല് സോണ് മാനേജ്‌മെന്റ് അതോറിറ്റി അംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. സംസ്ഥാന തണ്ണീര്ത്തട അതോറിറ്റി അംഗമാണ്. അഞ്ച് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ദിനേശന് ചെറുവാട്ട്.