കടലുണ്ടിയിൽ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
കേൾവി- സംസാര പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കടലുണ്ടി : കടലുണ്ടിയിൽ കേൾവി- സംസാര പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻകോയയുടെ മകൻ ഇർഫാൻ (14) ആണ് മരിച്ചത്. കടലുണ്ടി മണ്ണൂർ റെയിൽവേ ക്രോസിങി സമീപം വടക്കോടിത്തറയിൽ രാവിലെ 8.18 നായിരുന്നു അപകടം.
കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻ്റി കാപ്പ്ഡിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിച്ച ശേഷം വൈകിട്ട് ഖബറടക്കും. ഉമ്മ : റഷീദ. സഹോദരങ്ങൾ : ഷുഹൈൽ, സനൂഫ്, റുവൈസ.