മലപ്പുറത്ത് ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു
അടുക്കിവെച്ച കട്ടകൾ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു

മലപ്പുറം : പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്.അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ നിലമ്പൂർ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇന്റർലോക്ക് കട്ടകൾക്കടിയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുണ്ടിയെ രക്ഷിക്കാനായില്ല