അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്

കോഴിക്കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബികോം ബിരുദവും (വിത്ത് കോ-ഓപ്പറേഷന്‍) മലയാളം (വേഡ് പ്രോസ്സസിംഗ് അഭികാമ്യം), ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 19. ഫോണ്‍: 0495-2383780, ഇ-മെയില്‍: ddfcalicut@mail.കോം.