യുവശാസ്ത്രജ്ഞ പുരസ്കാരം

Sep 24, 2026
യുവശാസ്ത്രജ്ഞ പുരസ്കാരം

കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണനേട്ടം കൈവരിച്ച യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പൗരത്വമുള്ളവരും കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്നവരുമായ യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഡിസംബർ 31ന് 37 വയസ് കവിയരുത്. പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, മുഖ്യമന്ത്രിയുടെ സ്വർണപതക്കം എന്നിവ ലഭിക്കും. ഗവേഷണ പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള ഗ്രാന്റിനും പ്രബന്ധാവതരണത്തിനും വിദേശത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാഗ്രാന്റിനും കൗൺസിലിന്റെ നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കും. www.kscste.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 16.