കോഴിക്കോട് ജില്ലയിൽ തൊഴിൽ അവസരം

Sep 24, 2026
കോഴിക്കോട് ജില്ലയിൽ തൊഴിൽ അവസരം

മൾട്ടി പർപ്പസ് വർക്കർ നിയമനം

കോഴിക്കോട് ഗവ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമിക്കുന്നത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ ആറിന് ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഡി ടി പി, ഡി സി എ എന്നിവയാണ് യോഗ്യത. എം.എസ് ഓഫീസ്/സ്പ്രെഡ് ഷീറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള സർട്ടിഫിക്കറ്റ് അഭികാമ്യം. ഫോൺ-0495 2371989 

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ ആറിന് ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. യോഗ്യത - ബി പി ടി (ബാച്ചിലർ ഇൻ ഫിസിയോ തെറാപ്പി) അല്ലെങ്കിൽ സ്റ്റേറ്റ് ഗവ.അംഗീകരിച്ച ഡിപ്ലോമ ഇൻ ഫിസിയോതെറാപ്പി. ബി പി ടി ഉള്ളവർക്ക് മുൻഗണന. ഫോൺ- 0495 2371989

ഇലക്ട്രീഷ്യൻ കം പ്ലംബർ നിയമനം

കോഴിക്കോട് ഗവ: ഹോമിയോപ്പതിക്ക് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്‌തികയിലേക്ക് താൽക്കാലികമായി നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ അഞ്ചിന് ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും.           യോഗ്യത: എസ് എസ് എൽ സി/തത്തുല്യം + ഐ ടി ഐ ഇലക്ട്രിക്കൽ ട്രേഡ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എൻ സി വി ടി), ഇലക്ട്രീഷ്യൻ / വയർമാൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് + (വയർമാൻ ലൈസൻസ്). പ്ലംബിങ് തൊഴിൽ പരിചയം അഭികാമ്യം. ഫോൺ- 0495 2371989