ആശ്വാസ കിരണം പദ്ധതി : പ്രതിമാസ ധനസഹായം 600 ൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു.

Aug 16, 2026
ആശ്വാസ കിരണം പദ്ധതി : പ്രതിമാസ ധനസഹായം 600 ൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു.

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായവർ, തീവ്ര ശാരീരിക മാനസിക വെല്ലുവികൾ നേരിടുന്നവർ, ക്യാൻസർ പോലുള്ള മാരക അസുഖങ്ങളാൽ കഷ്ടപെടുന്നവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്കായി സാമൂഹ്യ നീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ധനസഹായമാണ് വർദ്ധിപ്പിച്ചത്.

 ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച തുക വർദ്ധനവ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേരളാ സാമൂഹ്യ സുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നൽകിയ ശുപ്പാർശ പരിശോധിച്ചാണ് സർക്കാരിന്റെ നടപടി. ഉത്തരവ് പുറത്തു വന്ന തീയ്യതി മുതൽ പുതിയ വർദ്ധനവിന് പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

Prajeesh N K MADAPPALLY