മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം

കൃതിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Aug 23, 2024
മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം
you-can-apply-for-the-mandahasam-scheme

തിരുവനന്തപുരം  : സാമൂഹ്യനീതിവകുപ്പ് മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്യ രേഖക്ക് താഴെയുള്ള 60 വയസ് പൂർത്തിയായവർ, പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, അതല്ലെങ്കിൽ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

കൃതിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. https://suneethi.sjd.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് 0471 23423241

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.