മോട്ടോര്‍ വാഹന വകുപ്പിന്റെ 'ബുക്കും പേപ്പറും' പദ്ധതി; ഇനി ഗതാഗത നിയമങ്ങളെപ്പറ്റി എന്ത് സംശയമുണ്ടെങ്കിലും പരിഹരിക്കാം
മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.
 
                                    തിരുവനന്തപുരം : ഗതാഗതനിയമങ്ങളെപ്പറ്റി എന്ത് സംശയമുണ്ടെങ്കിലും പരിഹരിക്കാം, മോട്ടോര്‍ വാഹന വകുപ്പിന്റെ 'ബുക്കും പേപ്പറും' പദ്ധതിയിലൂടെ.കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങളെക്കുറിച്ചും ഗതാഗതനിയമങ്ങളെക്കുറിച്ചും റോഡുസുരക്ഷയെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്ന പരിപാടിയാണിത്. എല്ലാ വെള്ളിയാഴ്ചയും യൂട്യൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും.സംശയങ്ങള്‍ വ്യക്തമായ രീതിയില്‍ വീഡിയോയായി ചിത്രീകരിച്ച് 9188961215 എന്ന നമ്പരിലെ വാട്‌സാപ്പിലേക്കാണ് അയക്കേണ്ടത്. ഓരോ ആഴ്ചയും വരുന്ന സംശയങ്ങള്‍ക്കുള്ള മറുപടി വെള്ളിയാഴ്ചത്തെ പരിപാടിയില്‍ നല്‍കും. മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            