ചിന്നക്കനാലിൽ ചക്കക്കൊമ്പന് വീട് തകർത്തു
തുടർച്ചയായി ആക്രമണം നടത്തുന്ന ചക്കക്കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്

ഇടുക്കി : ചിന്നക്കനാലിൽ വീണ്ടും കാട്ടാന ചക്കക്കൊമ്പന്റെ പരാക്രമം. തിങ്കളാഴ്ച രാത്രിയോടെ ജനവാസമേഖലയിലെത്തിയ ആന വീട് തകർത്തു. ചിന്നക്കനാൽ 301 ൽ ഗന്ധകന്റെ വീടാണ് ആക്രമണത്തിൽ തകർന്നത്.
വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്ത ശേഷമാണ് ആന മടങ്ങിയത്. ഈസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടമൊഴിവായി.