ഉജ്ജ്വല ബാല്യം പുരസ്കാരം: 31 വരെ അപേക്ഷിക്കാം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.

തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശു ദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.