നിശ്ചിത യോഗ്യതയുള്ള എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.പി.ഇ.എസ് / ബി.പി.ഇ / ബി.പി.ഇഎഡ് / ബി.എസ്.സി (പിഇ) ബിരുദം.

Aug 23, 2024
നിശ്ചിത യോഗ്യതയുള്ള എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
applications-are-invited-from-sc-category-students-with-certain-qualifications

 തിരുവനന്തപുരം :കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (സായി എൽ.എൻ.സി.പിഇ) 2024-25 അധ്യയന വർഷം മാസ്റ്റർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ് 2 വർഷം) കോഴ്സിലേക്ക് എസ്.സി വിഭാഗത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിലേക്ക് (2 സീറ്റ്) നിശ്ചിത യോഗ്യതയുള്ള എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.പി.ഇ.എസ് / ബി.പി.ഇ / ബി.പി.ഇഎഡ് / ബി.എസ്.സി (പിഇ) ബിരുദം. പ്രായപരിധി 1994 ജൂലൈ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർ. താൽപ്പര്യമുള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസൽ), ജാതി സർട്ടിഫിക്കറ്റ്, കാർഡിയോളജി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 24 രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. ഈ കോഴ്സിലേക്ക് 2024-25 അധ്യയന വർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കാൻ യോഗ്യരല്ല. കൂടുതൽ വിവരങ്ങൾക്ക് 0471 – 2412189 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.