വിജ്ഞാനവാടി കോ-ഓർഡിനേറ്റർ നിയമനം: തൃശൂരിൽ വാക്-ഇൻ ഇന്റർവ്യൂ 27-ന്
തൃശൂർ ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടികളിലേക്ക് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പുഴക്കൽ ബ്ലോക്കിലെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊള്ളന്നൂർ നഗർ വിജ്ഞാനവാടി, തളിക്കുളം ബ്ലോക്കിലെ തളിക്കുളം ഗ്രാമപഞ്ചായത്തിലെ കളാംകോളനി വിജ്ഞാനവാടി എന്നിവിടങ്ങളിലാണ് നിയമനം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട, ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21-45 വയസ് പ്രായപരിധിയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, അതത് തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച റസിഡൻഷ്യൽ സർട്ടിഫിക്കറ്റും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ജൂൺ 27ന് രാവിലെ 11:00 മുതൽ 12:00 വരെ തൃശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0487-2360381 എന്ന ഫോൺ നമ്പറിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടുക.


