ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍: അപേക്ഷ ക്ഷണിച്ചു

Jun 25, 2026
ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍: അപേക്ഷ ക്ഷണിച്ചു

ഇടുക്കി പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ എംപാനല്‍ഡ് ഏജന്‍സികള്‍ / ആര്‍ക്കിടെക്ടുമാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച ഒരു കണ്‍സപ്റ്റ് നോട്ട് സഹിതം ഇടുക്കി ഡി.ടി.പി.സിയുടെ കളക്ടറേറ്റിലുള്ള ഓഫീസില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13. വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232248 എന്ന നമ്പരില്‍ ബന്ധപ്പെടുക